Header Ads

  • Breaking News

    ഓണ്‍ലൈനിലൂടെ തേങ്ങ ഓര്‍ഡര്‍ ചെയ്തു,യുവതിക്ക് നഷ്ടമായത് 45,000 രൂപ

    ബംഗളുരു: ഓണ്‍ലൈനിലൂടെ തേങ്ങ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് നഷ്ടമായത് 45,000രൂപ. സംഭവത്തില്‍ യുവതി നല്‍കിയ പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.ബംഗളുരുവിലെ വിമാനപുരത്ത് കട നടത്തുന്ന സ്ത്രീയാണ് തട്ടിപ്പിന് ഇരയായത്. കടയിലേക്ക് ആവശ്യമായ തേങ്ങയുടെ ഓര്‍ഡറിനായി ​ഗൂ​ഗിളില്‍ തിരയുകയും ​ഗൂ​ഗിളില്‍ നിന്ന് ലഭിച്ച നമ്പറിൽ യുവതി വിളിക്കുകയുമായിരുന്നു. മൈസൂരുവില്‍ നിന്നുള്ള മല്ലികാര്‍ജുന്‍ എന്ന പേരിലാണ് ഇയാള്‍ യുവതിയുമായി സംസാരിച്ചത്. തേങ്ങ ഇടപാട് സംബന്ധിച്ച്‌ ഇരുവരും ധാരണയിലെത്തുകയും ചെയ്തു.

    എന്നാല്‍ തേങ്ങ ലഭിക്കുന്നതിന് മുൻപ് തന്നെ മുഴുവന്‍ തുകയും അഡ്വാന്‍സായി നല്‍കണമെന്ന് മല്ലികാര്‍ജുന്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ യുവതി ഗൂഗിള്‍ പേ വഴി തുക കൈമാറി. എന്നാല്‍ ഏറെ നാള്‍ കഴിഞ്ഞിട്ടും തേങ്ങ ലഭിച്ചില്ല. ഇതോടെ മല്ലികാര്‍ജുനനെ തിരഞ്ഞ് പറഞ്ഞ അഡ്രസില്‍ സ്ത്രീ മൈസൂരുവിലെ ആര്‍എംസി യാര്‍ഡിലെത്തി. എന്നാല്‍ അവിടെ മല്ലികാര്‍ജുന്‍ എന്ന പേരില്‍ ആരും ഉണ്ടായില്ല.

    മല്ലികാര്‍ജുനനെ വിളിച്ചപ്പോള്‍ തന്‍റെ കട അവിടയല്ലെന്നും പാണ്ഡവപുരത്താണെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ അവിടെയെത്തിയിട്ടും ഇയാളെ കണ്ടെത്താനായില്ല. ഇതോടെയാണ് യുവതി പൊലീസിന് പരാതി നല്‍കിയത്.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad