300 ലിറ്റർ വാഷ് പിടികൂടി വൻ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു
ആലക്കോട് എക്സൈസ് റെയ്ഡിൽ വൻ വാറ്റു കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു റെയ്ഞ്ച് എക്‌സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവി ന്റെ നേതൃത്വത്തിൽ നടുവിൽ പോത്തുകുണ്ട് അംബേദ്കർ കമ്മ്യൂണിറ്റി ഹാളിന് വടക്കു വശം തോട്ടുചാലിൽ നടത്തിയ റെയ്ഡിലാണ് 300 ലിറ്റർ വാഷും,വാറ്റുപകരണങ്ങളും,കണ്ടെത്തിയത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ പ്രകാശൻ ആലക്കൽ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ടി. ആർ.രാജേഷ്, സിവിൽ എക്സൈസ് ഓഫീസർ മാരായ ടി.വി.മധു, എം.സുരേന്ദ്രൻ,പി.കെ.രാജീവൻ,പി.എ.രഞ്ജിത്കുമാർ, ഷിബു പി.എന്നിവരും ഉണ്ടായിരു ന്നു .
ليست هناك تعليقات
إرسال تعليق