Header Ads

  • Breaking News

    കുതിച്ചുയർന്ന് സംസ്ഥാനത്തെ പച്ചക്കറി നിരക്കുകൾ: തക്കാളി വില സെഞ്ച്വറിയിൽ, മുരിങ്ങക്കായ കിലോ 300 രൂപ



    തിരുവനന്തപുരം : വിലകുറയ്ക്കാന്‍ ഉദ്യോഗസ്ഥർ ചർച്ചകൾ തുടരുമ്പോഴും സംസ്ഥാനത്ത് പച്ചക്കറിക്ക് തീവില തന്നെ. തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും തക്കാളി വില സെഞ്ച്വറി അടിച്ചിരിക്കുകയാണ്.മറ്റ് ഇനം പച്ചക്കറികൾക്കും ആഴ്ചകളായി ഉയർന്ന വില തുടരുകയാണ്. മുരിങ്ങക്കായ ആണ് നിലവിൽ ഏറ്റവും വിലയുള്ള പച്ചക്കറി ഇനം. 300 രൂപയാണ് ഇന്നത്തെ വില. വെണ്ടയ്‌ക്ക കിലോയ്‌ക്ക് എഴുപത് രൂപയും, ചേന, ബീൻസ്, ക്യാരറ്റ് എന്നിവയ്‌ക്ക് അറുപത് രൂപയുമാണ് വില.

    ഇതര സംസ്ഥാനങ്ങളിലെ മഴക്കെടുതിയാണ് സംസ്ഥാനത്ത് പച്ചക്കറി വിലകൂടാൻ കാരണമായത്. അതേസമയം, ഹോർട്ടികോർപ്പ് കുറഞ്ഞ വിലയ്‌ക്ക് വിൽപ്പന തുടരുകയാണ്. വില കുത്തനെ കൂടിയെങ്കിലും പിടിച്ചുനിർത്താനുള്ള ശ്രമം ഹോർട്ടികോർപ്പ് തുടരുകയാണ്. കഴിഞ്ഞ തിങ്കളാള്ച മുതൽ ശരാശരി 80 ടൺ പച്ചക്കറി തമിഴ്നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നുമായി ഹോർട്ടികോർപ്പ് കേരളത്തിലെത്തിക്കുന്നുണ്ട്.

    തെങ്കാശിയിൽ നിന്നും നേരിട്ട് പച്ചക്കറി എത്തിക്കുന്നതിനായി ബുധനാഴ്ച കരാറൊപ്പിടുമെന്നാണ് ഹോർട്ടികോർപ്പ് അറിയിച്ചത്.അതേസമയം,തെങ്കാശിയിൽ സംഭരണ കേന്ദ്രം ആരംഭിച്ച് ഇടനിലക്കാരെ ഒഴിവാക്കി വിലക്കയറ്റം പിടിച്ച് നിർത്താനാണ് സർക്കാർ നീക്കം. മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും സംഭരണ കേന്ദ്രം തുടങ്ങാൻ ആലോചനയുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad