അക്ഷരദീപം വാർഷികവും പുസ്തക പ്രകാശനവും ഡിസം: 26; ന് പാപ്പിനിശ്ശേരിയിൽ
കണ്ണൂർ: അക്ഷരദീപം സാംസ്കാരിക സമിതി നാലാമത് സംസ്ഥാന വാർഷികാഘോഷം ഡിസംബർ: 26, ന് ഞായറാഴ്ച പാപ്പിനിശ്ശേരി പുതിയകാവ് അഴീക്കോടൻ സ്മാരക ഹാളിൽ നടക്കും. രാവിലെ 10;മണിക്ക് പ്രമുഖ എഴുത്തുകാരൻ ശ്രീ മാധവൻ പുറച്ചേരി ഉദ്ഘാടനവും സാഹിത്യ അക്കാദമി അംഗം ശ്രീ.ടി.പി.വേണുഗോപാലൻ പുസ്തക പ്രകാശനവും നിർവ്വഹിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി എഴുത്തുകാർ പങ്കെടുക്കുന്ന വാർഷികാഘോഷത്തോടനുബന്ധിച്ച് പുസ്തകമേള, കവിയരങ്ങ്, ചിത്രപ്രദർശനം, മുതിർന്ന എഴുത്തുകാരെ ആദരിക്കൽ, അനുമോദന സദസ്സ് തുടങ്ങിയവയും നടക്കും.
വിവരങ്ങൾക്ക്: 9496673548.
ليست هناك تعليقات
إرسال تعليق