Header Ads

  • Breaking News

    16 കാരിയെ വായില്‍ തുണി തിരുകി ബലാത്സംഗം ചെയ്ത സംഭവം : പ്രതി സുനില്‍ അല്‍ഫോണ്‍സിന് 30 വര്‍ഷം തടവ്


    തിരുവനന്തപുരം :പതിനാറുകാരിയെ വായില്‍ തുണികെട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയ്ക്ക് 30 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. വലിയതുറ സ്വദേശി 32കാരനായ സുനില്‍ അല്‍ഫോണ്‍സിനെയാണ് കോടതി ശിക്ഷിച്ചത്. എട്ട് വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

    പതിനാറുകാരിയുടെ വായില്‍ തുണി കെട്ടിയിട്ട് രണ്ട് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. കേസില്‍ രണ്ടാം പ്രതിയാണ് സുനില്‍. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണം. പിഴ തുക പരാതിക്കാരിയായ പെണ്‍ക്കുട്ടിക്ക് നല്‍കണമെന്നും കോടതി വിധിച്ചു.

    2014 ഫെബ്രുവരി 26ന്, പനി ബാധിച്ച പെണ്‍കുട്ടി വലിയതുറ ആശുപത്രിയാല്‍ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad