അപകടകാരണം ഓഡി കാറുമായി നടന്ന മത്സരയോട്ടം? അന്‍സിയുടേയും അഞ്ജനയുടേയും മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍
കൊച്ചി:
മുന്‍ മിസ് കേരള അന്‍സി കബീറും മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനുമടക്കം മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. കാര്‍ ഓടിച്ചിരുന്ന അബ്ദുല്‍ റഹ്മാന്‍ ആണ് പൊലീസിന് മൊഴി നല്‍കിയത്.
ഒരു ഓഡി കാറിനെ ചേസ് ചെയ്ത് വണ്ടിയോടിച്ചതാണ് അപകട കാരണമെന്നാണ് റഹ്മാന്‍ പൊലീസിനോട് പറഞ്ഞത്.
തേവര ഭാഗത്ത് വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് പിറകെയായി ഓഡി കാര്‍ പായുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇരു സംഘങ്ങളും മത്സരയോട്ടം നടത്തിയോ എന്ന സംശയമാണ് പൊലീസിന്.
നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി റഹ്മാന്‍ ഇത്തരത്തില്‍ മൊഴി നല്‍കിയതാണോ എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കും.
മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവം അപകടമാണെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ കാരണങ്ങളാണ് ഇപ്പോള്‍ പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
ليست هناك تعليقات
إرسال تعليق