Header Ads

  • Breaking News

    പാടത്തു നിന്ന് കിട്ടിയ രാജവെമ്പാലയെ കഴുത്തിൽ ചുറ്റി പ്രദർശിപ്പിക്കുന്നതിനിടെ കടിയേറ്റു, 60കാരൻ മരിച്ചു (video)

     


    പാടത്ത് നിന്നു പിടികൂടിയ കൂറ്റന്‍ രാജവെമ്പാലയെ കഴുത്തില്‍ ചുറ്റി പ്രദര്‍ശിപ്പിക്കുന്നതിനിടെ 60കാരന്‍ കടിയേറ്റ് മരിച്ചു.

    അസമിലെ ധോലൈ രാജ്നഗറിലുള്ള ബിഷ്ണുപുര്‍ ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. രഘുനന്ദന്‍ ഭൂമിജ് ആണ് മരിച്ചത്.ഞായറാഴ്ച ഉച്ച കഴിഞ്ഞ് പാടത്ത് പണിയെടുക്കുന്നതിനിടെയാണ് സമീപത്തുകൂടി ഇഴഞ്ഞുപോയ രാജവെമ്പാലയെ രഘുനന്ദന്‍ ഭൂമിജ് കണ്ടത്. ഉടന്‍തന്നെ ഇയാള്‍ അതിനെ പിടികൂടുകയായിരുന്നു. പാമ്പിനെ പിടികൂടിയ ശേഷം ഭൂമിജ് അതിനെ കഴുത്തില്‍ ചുറ്റി ഗ്രാമത്തിലൂടെ നടന്നു.

    കൈകൊണ്ട് പാമ്പിൻ്റെ കഴുത്തില്‍ അമര്‍ത്തിപ്പിടിച്ച്‌ അതിനെ കഴുത്തിലൂടെ ചുറ്റിയാണ് ഇയാള്‍ പ്രദര്‍ശിപ്പിച്ചത്. ഈ സമയമൊക്കെയും പാമ്പ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ആളുകള്‍ ചുറ്റും കൂടിയതോടെ ഊര്‍ന്നിറങ്ങാന്‍ ശ്രമിച്ച പാമ്പിനെ വീണ്ടും കഴുത്തില്‍ ഇയാള്‍ കഴുത്തില്‍ ചുറ്റി. ചുറ്റും കൂടിയവര്‍ മൊബൈലില്‍ ദൃശ്യവും പകര്‍ത്തുന്നുണ്ടായിരുന്നു.അതിനിടെ ശ്രദ്ധമാറിയ സമയത്ത് പാമ്പ് ഇയാളെ കടിക്കുകയായിരുന്നു. പാമ്പുകടിയേറ്റ ഭൂമിജിനെ സമീപത്തുള്ള സില്‍ചാര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും അതിനു മുന്‍പ് തന്നെ മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്താക്കി.

    വന്യജീവി സംരക്ഷണ നിയമപ്രകാരം രാജവെമ്പാലയെ പിടികൂടുന്നത് കുറ്റകരമാണ്. പാമ്ബുകളെ കണ്ടാന്‍ ഉടന്‍ തന്നെ സമീപത്തുള്ള വനംവകുപ്പ് അധികൃതരെ അറിയിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ മുന്നറിയിപ്പുകള്‍ ഗൗനിക്കാതെ അപകടകരമായി പാമ്പിനെ പിടികൂടിയതാണ് അപകടത്തില്‍ കലാശിച്ചതെന്ന് ജില്ലാ വനംവകുപ്പ് ഓഫീസര്‍ തേജസ് മാരിസ്വാമി വ്യക്തമാക്കി. സംഭവസ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിന്നീട് പാമ്പിനെ പിടികൂടി വനത്തില്‍ കൊണ്ടുപോയി തുറന്നുവിട്ടു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad