BREAKING: രമേശ് ചെന്നിത്തല രാജിവെച്ചു!
KPCC സ്ഥാപനങ്ങളുടെ പല മുതിർന്ന പദവികളിൽ നിന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിവെച്ചു. ജയ്ഹിന്ദ്, വീക്ഷണം, രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്, കെ കരുണാകരൻ ഫൗണ്ടേഷൻ എന്നിവയുടെ പദവികളിൽ നിന്നാണ് ചെന്നിത്തല രാജിവെച്ചത്. അതേസമയം KPCC സ്ഥാപനങ്ങളിൽ ഓഡിറ്റിംഗ് നടത്താനും തീരുമാനമായി. ചെന്നിത്തലയുടെ രാജി ഓഡിറ്റിംഗ് കഴിഞ്ഞതിന് ശേഷമെ നേതൃത്വം സ്വീകരിക്കൂ. പ്രതിഷേധ രാജിയാണോ എന്ന കാര്യം വ്യക്തമല്ല.
ليست هناك تعليقات
إرسال تعليق