Header Ads

  • Breaking News

    കുന്നിടിക്കൽ ജെ സി ബി യും ടിപ്പർ ലോറിയും പോലീസ് പിടികൂടി

     പരിയാരം: 

    അധികൃതമായി റവന്യു അധികൃതരുടെ കണ്ണുവെട്ടിച്ച് അവധി ദിവസം കുന്നിടിച്ച് ചെമ്മണ്ണ് കടത്തുന്നതിനിടെ ജെസിബിയും ടിപ്പർ ലോറിയും പോലീസ്പിടികൂടി. കൈതപ്രം ഭാഗത്ത് കുന്നിടിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പരിയാരം എസ്.ഐ.രൂപാ മധുസൂദനൻ്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓ ഫീ സർമാരായ മധു കുപ്പം, സുരേഷ് ,അഷറഫ്, സി പി ഒ ഗിരീഷ് എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തിജെസിബി പിടികൂടി.ചെമ്മണ്ണ് കടത്തുകയായിരുന്ന ടിപ്പർ ലോറി പിലാത്തറ സിഎംനഗറിൽ വെച്ചും പിടികൂടി. കേസെടുത്ത പോലീസ് ടിപ്പർ ലോറിയും ജെസിബിയും ജിയോളജി വിഭാഗത്തിന് കൈമാറി

    ليست هناك تعليقات

    Post Top Ad

    Post Bottom Ad