Header Ads

  • Breaking News

    വരുന്നു വൈദ്യതി നിയന്ത്രണം..!!!

    സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി
    ഉത്തരേന്ത്യയിലെ കൽക്കരി ക്ഷാമം കേരളത്തെയും ബാധിച്ചു

    കേന്ദ്ര വിഹിതമായി സംസ്ഥാനത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ കുറവുണ്ടായെന്നും, അമിത വിലയ്‌ക്ക് വൈദ്യുതി വാങ്ങുന്നത് വൈദ്യുതി ബോർഡിന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. അതേസമയം കൽക്കരി പ്രതിസന്ധി ആറ് മാസമെങ്കിലും തുടരുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.

    കേരളം പ്രധാനമായും ജലവൈദ്യുതിയെയാണ് ആശ്രയിക്കുന്നതെങ്കിലും ദീർഘകാല കരാർ അനുസരിച്ചും കേന്ദ്ര വിഹിതമായും ലഭിക്കേണ്ട വൈദ്യുതിയിൽ കുറവ് വന്നതാണ് പ്രതിസന്ധിക്ക് കാരണം. പുറത്ത് നിന്ന് വാങ്ങുന്ന വൈദ്യുതിയിൽ 300 മെഗാവാട്ടിന്റെ കുറവുണ്ടെങ്കിലും നിലവിൽ കാര്യമായ നിയന്ത്രണം ഇല്ല. എന്നാൽ ഉപയോഗം വർധിച്ചാൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നാണ് സർക്കാരിന്റെ മുന്നറിയിപ്പ്.

    വൈദ്യുതി ഉപയോഗം ഏറ്റവും ഉയർന്ന സമയങ്ങളിൽ കൂടുതൽ വില നൽകിയാൽ പോലും വൈദ്യുതി ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പുറത്ത് വിട്ട കണക്ക് പ്രകാരം 135 ൽ 110 കൽക്കരി താപവൈദ്യുതി നിലയങ്ങളിലും ക്ഷാമം അതിരൂക്ഷമാണ്. പ്രതിസന്ധി ആറ് മാസത്തോളമെങ്കിലും തുടരുമെന്നാണ് കേന്ദ്ര ത്തിന്റെ കണക്ക് കൂട്ടൽ. അടുത്തിടെ യൂണിറ്റിന് 18 രൂപ നിരക്കിലാണ് കേരളം വൈദ്യുതി വാങ്ങിയത്. എന്നാൽ അമിത വില വൈദ്യുതി ബോർഡിനെ കടുത്ത സാമ്പത്തീക ബാധ്യത ഉണ്ടാക്കുമെന്നാണ് വൈദ്യുതി വകുപ്പിന്റെ വകുപ്പിന്റെ വിലയിരുത്തൽ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad