Header Ads

  • Breaking News

    ഫീസ് അടയ്ക്കാനാവാത്തതിന്‍റെ മനോവിഷമം; മംഗളൂരുവിൽ കണ്ണൂർ സ്വദേശിനിയായ നഴ്‌സിങ് വിദ്യാർഥിനി ജീവനൊടുക്കിയനിലയിൽ



    മംഗളൂരു: 

    ഫീസ് അടയ്ക്കാനാവാത്തതിന്‍റെ മനോവിഷമത്തിൽ മംഗളൂരുവിൽ കണ്ണൂർ സ്വദേശിനിയായ നഴ്‌സിങ് വിദ്യാർഥിനി ജീവനൊടുക്കിയനിലയിൽ . ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയനിലയിലാണ് കണ്ടെത്തിയത്. ചിറ്റാരിക്കൽ അരിമ്പയിലെ തൂമ്പുങ്കൽ ഝാൻസി-സതീഷ് ദമ്പതിമാരുടെ മകൾ നിന സതീഷ് (19) ആണ് മരിച്ചത്. മംഗളൂരു കൊളാസോ സ്കൂൾ ഓഫ് നഴ്സിങ്ങിൽ ഒന്നാം വർഷ നഴ്സിങ് വിദ്യാർഥിനിയാണ്.

    ചൊവ്വാഴ്ച രാവിലെയാണ് വിദ്യാർഥിനിയെ ഹോസ്റ്റലിലെ ശൗചാലയത്തിന്റെ വെന്റിലേറ്ററിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. മുറിയിൽ ഒരുമിച്ച് താമസിക്കുന്ന മറ്റു വിദ്യാർഥികൾ വിവരം ഹോസ്റ്റൽ അധികൃതരെ അറിയിക്കുകയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച വിദ്യാർഥിനി ബുധനാഴ്ച രാവിലെ മരിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകാരണം ഫീസ് അടയ്ക്കാൻ പറ്റാത്തതിലുള്ള മനോവിഷമമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പോലീസും കോളേജ് അധികൃതരും പറയുന്നത്.

    ഫീസ് അടയ്ക്കാൻ വൈകിയതിന്റെ പേരിൽ കോളേജ് അധികൃതരും കോളേജിലേക്ക് വിദ്യാർഥികൾക്ക് പ്രവേശനം ഒരുക്കിനൽകുന്ന മലയാളിയായ അഡ്മിഷൻ ഏജന്റും നിനയെ മാനസികമായി പീഡിപ്പിച്ചതായി ആരോപണമുണ്ട്. നിനയുടെ പിതാവ് ടി.ജെ. സതീഷ് നേരത്തെ കുടുംബത്തെ ഉപേക്ഷിച്ച് പോയതാണ്. അമ്മ ഝാൻസി ചെറുപുഴയിലെ കടയിൽ ജോലി ചെയ്താണ് കുടുംബം പുലർത്തുന്നതും മകളെ പഠിപ്പിക്കുന്നതും


    ليست هناك تعليقات

    Post Top Ad

    Post Bottom Ad