Header Ads

  • Breaking News

    ഒന്നരവയസ്സുകാരിയുടെ മരണം: അച്ഛനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്

     


    കണ്ണൂർ: 

    കണ്ണൂരിലെ ഒന്നരവയസ്സുകാരിയുടെ മരണത്തില്‍ അച്ഛനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. അമ്മ സോനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊലക്കുറ്റത്തിന് കേസെടുത്തത്. ഭര്‍ത്താവ് ഷിജു തന്നെയും മകളെയും പുഴയിലേക്ക് തള്ളിയിട്ടെന്നാണ് സോന നല്‍കിയിരിക്കുന്ന മൊഴി. ഒളിവില്‍ പോയ ഷിജുവിനായി പോലീസ് തിരച്ചില്‍ തുടങ്ങി.



    ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം നടന്നത്. പാത്തിപ്പാലം വള്ള്യായി റോഡിലെ ജല അതോറിറ്റിക്ക് സമീപത്തെ ചാത്തന്‍മൂല ഭാഗത്തെ പുഴയിലാണ് ദുരൂഹ സാഹചര്യത്തില്‍ അമ്മയെയും കുഞ്ഞിനെയും കണ്ടെത്തിയത്. അമ്മയുടെ നിലവിളി കേട്ട് നാട്ടുകാരും ഫയര്‍ ഫോഴ്സും രക്ഷപ്പെടുത്തുകയായിരുന്നു. ഒന്നരവയസ്സുള്ള കുട്ടിയുടെ മൃതദേഹം പുഴയുടെ സമീപത്തു നിന്നും കണ്ടെടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad