Header Ads

  • Breaking News

    സൗജന്യ മൊബൈല്‍ ആര്‍ ടി പി സി ആര്‍ പരിശോധന




    ജില്ലയില്‍ ഞായര്‍ (ഒക്ടോബര്‍ 17) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പെരിങ്ങോം താലൂക്കാശുപത്രി, ബിഇഎം എല്‍പി സ്‌കൂള്‍ പയ്യന്നൂര്‍, ഒടുവളളിത്തട്ട് സാമൂഹികാരോഗ്യ കേന്ദ്രം, തളിപ്പറമ്പ് താലൂക്കാശുപത്രി, പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം, മട്ടന്നൂര്‍ വയോജന വിശ്രമകേന്ദ്രം, പാനൂര്‍ കാരുണ്യ സെന്റര്‍, ഇരിട്ടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് മൂന്ന് വരെയും പേരാവൂര്‍ താലൂക്ക് ആശുപത്രി രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും ഡോ പല്‍പ്പു മെമ്മോറിയല്‍ യുപി സ്‌കൂള്‍ കണിച്ചാര്‍ ഉച്ചക്ക് രണ്ടു മണി മുതല്‍ വൈകിട്ട് നാലു വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad