Header Ads

  • Breaking News

    പൗരത്വ രേഖയായി ജനന സർട്ടിഫിക്കറ്റ്; പുതിയ തീരുമാനവുമായി സർക്കാർ

    രാജ്യത്തെ പൗരത്വ രേഖയായി ജനന സര്‍ട്ടിഫിക്കറ്റ് പരിഗണിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. ഇതിനുള്ള നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറുപതിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയതായാണ് വിവരം.

    രാജ്യത്ത് പൗരത്വത്തിന് പ്രത്യേക രേഖകളില്ലാത്ത സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ 18ാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ വിവിധ മന്ത്രാലയങ്ങളുടെ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് പ്രധാനമന്ത്രി ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. കര്‍മ്മ പരിപാടിയുടെ വിശദാംശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതായും റിപ്പോര്‍ട്ട് ഉണ്ട്.

    വിഷയത്തില്‍ പഠനം നടത്തി ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി വിവിധ മാന്ത്രാലയ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഈ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും ജനന സര്‍ട്ടിഫിക്കറ്റ് പൗരത്വരേഖയായി കണക്കാക്കുമോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad