Header Ads

  • Breaking News

    സൂരജിന്‌ ഇരട്ട ജീവപര്യന്തം



    അഞ്ചൽ ഏറത്തെ ഉത്ര (25)യെ മൂർഖനെക്കൊണ്ടു കടിപ്പിച്ചുകൊന്ന കേസിൽ സൂരജിനെ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു.5 ലക്ഷം രൂപ പിഴയും വിധിച്ചു.
    കൊലപാതക കുറ്റത്തിനുള്ള ശിക്ഷ ആണിത്.
    പ്രതിയുടെ പ്രായം പരിഗണിച്ചാണ് പരമാവധി ശിക്ഷ ആയ വധശിക്ഷ ഒഴിവാക്കിയത്.

    സംഭവം അപൂര്‍വങ്ങളിൽ അപൂർവമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.

     ഉത്രയുടെ ഭർത്താവ്‌ അടൂർ പറകോട്- കാരംകോട് ശ്രീസൂര്യയിൽ സൂരജ് എസ്‌ കുമാർ കുറ്റക്കാരനാണെന്ന്‌ കൊല്ലം ആറാം അഡീഷണൽ സെഷൻസ്‌ കോടതി തിങ്കളാഴ്‌ച വിധിച്ചിരുന്നു.
     
    സൂരജിനെതിരെ ചുമത്തിയ കൊലപാതകം (വകുപ്പ്‌ 302), കൊലപാതകശ്രമം (307), വിഷം നൽകി പരിക്കേൽപ്പിക്കുക (328), തെളിവുകൾ നശിപ്പിക്കുക (201)എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു.

     ഏറം വെള്ളാശ്ശേരിൽ (വിഷു) വി വിജയസേനന്റെയും മണിമേഖലയുടെയും മകളായ ഉത്രയെ 2020 മെയ്‌ ഏഴിനു രാവിലെയാണ്‌ ഏറത്തെ വീട്ടിൽ പാമ്പുകടിയേറ്റ്‌ മരിച്ചനിലയിൽ കണ്ടത്‌.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad