Header Ads

  • Breaking News

    സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന


    ജില്ലയില്‍ ശനി (09/10/21) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ചപ്പാരപ്പടവ് പ്രാഥമികാരോഗ്യ കേന്ദ്രം, മാട്ടൂല്‍ കുടുംബാരോഗ്യ കേന്ദ്രം, അങ്കണവാടി ട്രെയിനിങ് സെന്റര്‍ പുത്തന്‍കണ്ടം, തെണ്ടപറമ്പ് എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു മണി വരെയും ഹിന്ദു എല്‍ പി സ്‌കൂള്‍ ഇരിണാവ്, പുഴാതി നോര്‍ത്ത് യു പി സ്‌കൂള്‍, വയോജന വിശ്രമ കേന്ദ്രം കൊളപ്പം എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും ഗവ. എല്‍പി സ്‌കൂള്‍ മാതമംഗലം 10 മണി മുതല്‍ രണ്ട് വരെയും വയോജന വിശ്രമ കേന്ദ്രം ചെറുവത്തലമൊട്ട രാവിലെ 10 മണി മുതല്‍ 3.30 വരെയും മൊറാഴ സബ്ബ് സെന്റര്‍, ചാലോട് ഇ കെ നായനാര്‍ സ്മാരക വായനശാല, ചാലാട് മദ്രസ്സ എന്നിവിടങ്ങളില്‍ രണ്ടു മണി മുതല്‍ വൈകിട്ട് നാലു വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad