ജില്ലയിൽ ഇന്ന് 74 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന്
കണ്ണൂർ :
'ജില്ലയില്‍ ചൊവ്വാഴ്ച (05/10/21) 74 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന് നല്‍കും. 64 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവാക്സിന് രണ്ടാം ഡോസും 10 കേന്ദ്രങ്ങളില്‍ കോവിഷില്‍ഡ് ഒന്നും രണ്ടും ഡോസുമാണ് ലഭിക്കുക.
എല്ലാ സ്ഥലങ്ങളിലും സ്പോട്ട് രജിസ്ട്രേഷനാണ്. സ്പോട്ട് വാക്സിനേഷന് പോകുന്നവര്‍ അതത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്മെന്റ് എടുത്ത് വാക്സിന് ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്സിനേഷന് കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ. വാക്സിനേഷന് കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം.
ആദ്യത്തെയും രണ്ടാമത്തെയും വാക്സിന് എടുത്തതിനു ശേഷം ഓരോ പ്രാവശ്യവും സര്‍ട്ടിഫിക്കറ്റ് ജനറേറ്റ് ചെയ്തിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്തണം. സര്‍ട്ടിഫിക്കറ്റ് ലഭ്യമായില്ലെങ്കില്‍ അന്ന് തന്നെ അതത് വാക്സിനേഷന് കേന്ദ്രത്തെ സമീപിക്കണം. ഇനിയുള്ള ദിവസങ്ങളില്‍ സെക്കന്റ് ഡോസിന് മുന്‍ഗണനയുള്ളതിനാല്‍ ഫസ്റ്റ് ഡോസ് വാക്സിനെടുക്കാന്‍ ബാക്കിയുള്ളവര്‍ അടുത്തുള്ള വാക്സിനേഷന് സെന്ററുമായി ബന്ധപ്പെട്ട് വാക്സിന് സ്വീകരിക്കണം. ഫോണ്‍: 8281599680, 8589978405, 8589978401, 0497 2700194 , 0497 2713437.
ليست هناك تعليقات
إرسال تعليق