66 കേന്ദ്രങ്ങളില്‍ കോവാക്സിന്‍
ജില്ലയില്‍ ഒക്ടോബര്‍ രണ്ടിന് 66 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് രണ്ടാമത്തെ ഡോസ് കൊവിഡ് വാക്സിനേഷന്‍ നല്‍കും. എല്ലാ കേന്ദ്രങ്ങളിലും കോവാക്സിന്‍ ആണ് നല്‍കുക.
എല്ലാ സ്ഥലങ്ങളിലും സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആണ്. സ്‌പോട്ട് വാക്‌സിനേഷന് പോകുന്നവര്‍ അതാത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്ത് വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തണം. ഫോണ്‍:
8281599680, 8589978405, 8589978401

ليست هناك تعليقات
إرسال تعليق