Header Ads

  • Breaking News

    കനത്ത മ‍ഴയെത്തുടര്‍ന്ന് കേരളത്തിലെ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

     


    സംസ്ഥാനത്ത് മ‍ഴ ശക്തമായി. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കുകയാണ്. കനത്ത മ‍ഴയെത്തുടര്‍ന്ന് കേരളത്തിലെ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

    തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി, എറണാകുളം, തൃശൂർ ,പാലക്കാട്,മലപ്പുറം,കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.


     

    ഈ ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്ന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറേബ്യൻ സമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും രൂപമെടുത്ത ന്യൂനമർദങ്ങളാണ് മഴകനക്കാൻ ഇടയാക്കിയത്.

    കേരള, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്ത് പോകാൻ പാടില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad