പള്ളിയോടത്തില്‍ കയറി ഫോട്ടോ ഷൂട്ട്; യുവതിയും സഹായിയും അറസ്റ്റില്‍
പത്തനംതിട്ട:
ആറന്മുള പള്ളിയോടത്തില്‍ ചെരുപ്പിട്ട് കയറിയെന്ന പരാതിയില്‍ യുവതിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിയോടത്തില്‍ ഫോട്ടോഷൂട്ട് നടത്തിയ നിമിഷ ബിജോയും പത്തനംതിട്ട പുലിയൂര്‍ സ്വദേശി ഉണ്ണിയുമാണ് അറസ്റ്റിലായത്.
പള്ളിയോട സംഘം നല്‍കിയ പരാതിയില്‍ തിരുവല്ല പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഓതറ പുതുക്കുളങ്ങര പള്ളിയോടത്തില്‍ അനുമതിയില്ലാതെ കയറിയതിനും ഷൂസിട്ട് ഫോട്ടോ എടുത്തതിനുമാണ് പള്ളിയോടം ഭരവാഹികള്‍ പരാതി നല്‍കിയത്.
ഓണത്തിന് മുമ്പെടുത്ത ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇതോടെ നിമിഷയ്‌ക്കെതിരെ ഒരു സംഘം ആളുകള്‍ രംഗത്ത് എത്തുകയായിരുന്നു.
സംഭവം വിവാദമായതോടെ നിമിഷ ക്ഷമ ചോദിച്ചിരുന്നു. പള്ളിയോടത്തില്‍ ഷൂസിട്ട് കയറാന്‍ പാടില്ലെന്ന് അറിഞ്ഞിരുന്നില്ലെന്നും സംഭവത്തില്‍ കരക്കാര്‍ക്കും വിശ്വാസികള്‍ക്കുമുണ്ടായ പ്രയാസത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു നിമിഷ പറഞ്ഞത്.

ليست هناك تعليقات
إرسال تعليق