പഴയങ്ങാടിയിൽ മൂന്നുകിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; കാറും പിടിച്ചെടുത്തു
പഴയങ്ങാടി:
മൂന്നു കിലോ കഞ്ചാവുമായി രണ്ടുപേരെ പഴയങ്ങാടി എസ്ഐ ഷാജുവും സംഘവും പിടികൂടി. കാഞ്ഞങ്ങാട് അജാനൂർ സ്വദേശിയായ മുഹമ്മദ് നബീൽ (35), മാട്ടൂൽ കക്കാട്ടൻ ചാൽ സ്വദേശി നെരിയൻമാടത്ത് വീട്ടിൽ നിസാർ (26) എന്നിവരെയാണ് ഇന്നലെ രാവിലെ സുൽത്താൻ തോട് പാലത്തിനു സമീപം വച്ച് പിടികൂടിയത്. കാറിൽ കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യ വിവരത്തെത്തുടർന്ന് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
ഇവർ സഞ്ചരിച്ച ആൾട്ടോ കാറിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. കക്കാടൻച്ചാൽ, പുതിയങ്ങാടി തീരദേശമേഖലകളിലടക്കം കഞ്ചാവ് രഹസ്യമായി എത്തിച്ച് വില്പന നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായതെന്നാണ് സൂചന.
പയ്യന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
ليست هناك تعليقات
إرسال تعليق