Header Ads

  • Breaking News

    കണ്ണൂരിൽ ‘ദൃശ്യം’ മോഡൽ കൊലപാതകം; ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കൊന്ന് കുഴിച്ച് മൂടി

     


    ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ കുഴിച്ച് മൂടിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ. കണ്ണൂരിലാണ് ദൃശ്യം മോഡൽ കൊലപാതകം നടന്നത്.

    മൂർഷിദാബാദ് സ്വദേശി അഷിക്കുൽ ഇസ്‌ലാം ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബംഗാൾ സ്വദേശിയുമായ പരേഷ്‌നാഥ് മണ്ഡലാണ് പൊലീസ് പിടിയിലായത്.

    രണ്ട് മാസങ്ങൾക്ക് മുമ്പാണ് പരേഷ്‌നാഥ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം നിർമാണത്തിലിരുന്ന കെട്ടിടത്തിൽ കുഴിച്ചുമൂടുകയായിരുന്നു. കെട്ടിടത്തിന്റെ ബാത്റൂമിൽ മൃതദേഹം മറവു ചെയ്യുകയും ശേഷം ബാത്രോമിന്റെ തറ കോൺക്രീറ്റ് ചെയ്യുകയുമായിരുന്നു.

    കഴിഞ്ഞ ജൂൺ 28 ന് ഇരിക്കൂർ പൊലീസ് സ്റ്റേഷനിൽ മൂർഷിദാബാദ് സ്വദേശി അഷിക്കുൽ ഇസ്ലാമിനെ കാണാനില്ലെന്ന സഹോദരന്റെ പരാതിയിൽ പൊലീസ് ഒരു മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷത്തിലാണ് കൊലപാതകം തെളിഞ്ഞത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad