BREAKING: വിഎം സുധീരൻ രാജിവെച്ചു
മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് രാജിവെച്ചു. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന് കൈമാറി. പുനസംഘടനയിലെ അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണമെന്നാണ് സൂചന. സാധാരണ കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്ന് സുധീരൻ പ്രതികരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് രാജിയെന്നാണ് കെപിസിസി നേതൃത്വം നൽകുന്ന വിശദീകരണം. മുൻ കെപിസിസി പ്രസിഡന്റ് കൂടിയാണ് വിഎം സുധീരൻ.
ليست هناك تعليقات
إرسال تعليق