Header Ads

  • Breaking News

    BREAKING NEWS: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്‌നയാക്കി വീടുകള്‍ തോറും ഭിക്ഷയെടുപ്പിച്ചു, മഴ പെയ്യാനായി ഗ്രാമവാസികൾ ചെയ്തത്..

     


    മദ്ധ്യപ്രദേശ്: 

    മഴ ലഭിക്കാനായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്‌നയാക്കി വീടുകള്‍ തോറും ഭിക്ഷാടനത്തിനെത്തിച്ച്‌ ഗ്രാമവാസികള്‍.മദ്ധ്യപ്രദേശിലെ ദാമോഹ് ജില്ലയിലെ ബനിയ ഗ്രാമത്തിലാണ് സംഭവം.

    ആചാരപ്രകാരം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്‌നയാക്കി ഭിക്ഷാടനം നടത്തിക്കുന്നതിലൂടെ മഴ ലഭിക്കുമെന്ന വിശ്വാസത്തിലാണ് നാട്ടുകാര്‍ ഇപ്രകാരം ചെയ്‌തത്. ചുമലില്‍ ഒരു ഉലക്കയുമായിട്ടാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നടത്തിച്ചത്. ഓരോ വീടുകളില്‍ നിന്നും ധാന്യം ശേഖരിച്ച ശേഷം ഗ്രാമത്തില്‍ സ്ഥാപിച്ച ഭണ്ഡാരത്തില്‍ സമര്‍പ്പിക്കും. ഈ സമയത്ത് ആചാരപ്രകാരം എല്ലാ ഗ്രാമവാസികളും ഇവിടെ എത്തണം. എന്നാല്‍ മഴ ലഭിക്കുമെന്നാണ് വിശ്വാസം. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും കൂടെ ഉണ്ടായിരുന്നു.മഴ കുറയുന്ന സാഹചര്യത്തില്‍ ഗ്രാമത്തില്‍ ഇത് പതിവാണെന്ന് പൊലീസ് പറയുന്നു.

    വീട്ടുകാര്‍ തന്നെയാണ് ചടങ്ങിന് മുന്‍കൈ എടുക്കുന്നത്. പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ നിര്‍ബന്ധിതമായാണ് ചടങ്ങ് നടത്തുന്നതെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad