സുനീഷയുടെ ആത്മഹത്യ ഭർതൃ മാതാവും അറസ്റ്റിൽ
പയ്യന്നൂർ:
വെള്ളൂരിലെ ഭർതൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് വിജീഷിന്റെ പിതാവിന് പിന്നാലെ മാതാവ് വെള്ളൂർ ചേനോത്തെ പൊന്നു (56)) വിനെയുംപയ്യന്നൂർ ഡിവൈ എസ്.പി.കെ.ഇ. പ്രേമചന്ദ്രൻ അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ ആഗസ്ത് 29 ന് വൈകുന്നേരമാണ് കോറോത്തെ സുനീഷ ഭർത്താവിന്റെ വെള്ളൂരിലെവീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ചത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും . മരണത്തിന് ശേഷം യുവതിയുടെ ബന്ധുക്കൾ ഭർത്താവിന്റെ വീട്ടുകാരുടെ പീഡനമാണ് മരണത്തിന് കാരണമെന്ന് പോലീസിൽ പരാതി നൽകിയിരുന്നു. യുവജന കമ്മീഷൻ കേസെടുത്തതിന് പിന്നാലെ ഭർത്താവായ വിജീഷിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു രണ്ട് ദിവസം മുമ്പ്പിതാവ് രവീന്ദ്രനെയും അറസ്റ്റു ചെയ്തിരുന്നു. ഗാർഹിക പീഡനം ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു കേസ്.
ليست هناك تعليقات
إرسال تعليق