Header Ads

  • Breaking News

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റിൽ

     


    കൊല്ലം: 

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോയിവിളമുറിയില്‍ തോട്ടിന്‍കര വീട്ടില്‍ ജാലലുദ്ദീന്‍കുഞ്ഞ് മകന്‍ കഹാര്‍ (29) ആണ് പൊലീസ് പിടിയിലായത്.

    പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി കഴിഞ്ഞ ഫെബ്രുവരി അവസാന വാരം ഇയാളുടെ പാവുമ്പായുളള ബന്ധു വീട്ടിലെത്തിച്ചായിരുന്നു പീഡനം. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയും പലതവണ പീഡിപ്പിച്ചു. ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് പെണ്‍കുട്ടി കരുനാഗപ്പളളി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജിലും ചികിത്സ തേടി.

    ചെല്‍ഡ് പ്രഗ്‌നന്‍സി ബോദ്ധ്യപ്പെട്ട മെഡിക്കല്‍ കോളജ് ആശുപ്രതി അധികൃതര്‍ വിവരം കൊല്ലം ശിശുസംരക്ഷണ സമിതിക്ക് കൈമാറുകയും പൊലീസില്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തെക്കുംഭാഗം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad