Header Ads

  • Breaking News

    ബിജെപിയുടെ ആക്രമണം, സി.ഐയുടെ ഭീഷണി; പൊലീസിനെതിരെ ഡിവൈഎഫ്ഐ

     


    കായംകുളത്ത് പൊലീസിനെതിരെ പരാതിയുമായി ഡിവൈഎഫ്ഐ. ബിജെപി പ്രവർത്തകരുടെ ആക്രമണത്തിനിരയായ ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യയെ പൊലീസ് ഭീഷണിപ്പെടുത്തി എന്നാണ് ആരോപണം. ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങളുണ്ടെന്നും ഡിവൈഎഫ്ഐ അവകാശപ്പെട്ടു.

    ബിജെപിക്കാർ ഡിവൈഎഫ്ഐക്കാരെ ആക്രമിച്ചുവെന്ന കേസിൽ മൊഴിമാറ്റി പറയണമെന്ന് സിഐ ഭീഷണിപ്പെടുത്തിയെന്നാണ് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പ്രേംജിത്ത് ആരോപിക്കുന്നത്.

    മൊഴി മാറ്റിയില്ലെങ്കിൽ ഭർത്താവിനെ പുറംലോകം കാണിക്കില്ലെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യ ധന്യ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ദേഹാസ്വാസ്ഥ്യം ഉണ്ടായ ഡിവൈഎഫ്ഐ നേതാവിന്റെ ഗർഭിണിയായ ഭാര്യ കായംകുളം താലുക്ക് ആശുപത്രിയിൽ ചികിത്സ തേടി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad