Header Ads

  • Breaking News

    മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന


    ജില്ലയില്‍ വെള്ളി (സപ്തംബര്‍10) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പെരിങ്ങോം താലൂക്കാശുപത്രി, രയറോം ടൗണ്‍ വൈസ് മാന്‍ ഹാള്‍ തേര്‍ത്തല്ലി, കമ്മ്യൂണിറ്റി ഹാള്‍ മലപ്പട്ടം, ഏഴോം പിഎച്ച സി, പള്ളിക്കുന്ന് പല്ലവി അംഗനവാടി, എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണിവരെയും കര്‍ഷക വായനശാല പാളിയത്തുവളപ്പ്, ഗവ എല്‍പി സ്‌കൂള്‍ വെലിയപ്പാറ, എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ 12 മണിവരെയും പേരാവൂര്‍ താലൂക്കാശുപത്രി, മുടക്കോഴി സ്‌കൂള്‍ മുഴക്കുന്ന് എന്നിവിടങ്ങളില്‍ 10 മുതല്‍ 12.30 വരെയും എ കെ ജി മന്ദിരം ബക്കളം 1.30 മുതല്‍ 3.30 വരെയും കാര്യാട്ടുപുറം മദ്രസ്സ പാട്ടിയം, ഗവ യു പി സ്‌കൂള്‍ അടക്കാത്തോട് ,പറക്കണ്ടത്ത് എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ നാല് മണി വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad