Header Ads

  • Breaking News

    സാധാജനത്തിന്റെ സ്വച്ഛയാത്രയ്ക്കുമേലുള്ള കടന്നു കയറ്റം വേണ്ട- കെ.സി.ബി.സി.മദ്യവിരുദ്ധ സമിതി ,മുക്തിശ്രീ'

    പയ്യാവൂർ:
    സാധാജനത്തിന്റെ സ്വച്ഛയാത്രയ്ക്കുമേലുള്ള കടന്നു കയറ്റം വേണ്ട എന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി,മുക്തിശ്രീ.അമ്മ പെങ്ങമ്മാരുമൊത്ത് ,കുഞ്ഞുകുട്ടികളുമൊത്ത് യാത്രയ്ക്കിറങ്ങുന്നവരുടെ കണികൾ പാമ്പായും പഴുതാരയായും കിടക്കുന്ന
    മദ്യപന്മാരായിരിക്കും.അവരുടെ  മ്ലേച്ഛമായ സംസാര,ആംഗ്യ ഭാഷകൾ
    കണ്ട് വേണം ഇനി കേരളയാത്രകൾ എന്നാവും മന്ത്രിവക തീട്ടൂരം.  സ്ഥാപനത്തിന്റെ ഉദ്ദേശശുദ്ധി തന്നെ മറന്നു പോകുന്ന പ്രധാന നടനായ വകുപ്പ് മന്ത്രിയും മറ്റ് സഹനടന്മാരും നൽകിയ  ഈ മഹത്തായ ആശയം മറ്റ് വകുപ്പുകൾക്കും പരീക്ഷിക്കാവുന്ന സാദ്ധ്യതയായിരിക്കുകയാണ്.
    കലക്ട്രേറ്റ് മന്ദിരങ്ങളിലും നിയമസഭാമന്ദിരത്തിലും മുറി സൗകര്യമുണ്ടെങ്കിൽ ഉടനെ അങ്ങനെയും കച്ചവടം നടക്കാൻ സാധ്യതയുണ്ട്.ഗവൺമെന്റ് ആശുപത്രികൾ മുതൽ ഇങ്ങനെ എത്രയോ കച്ചവടസാദ്ധ്യതയുള്ള ഇടങ്ങൾ മറ്റ് മന്ത്രിക്കും സഹനടത്തിപ്പുകാർക്കും കണ്ടെത്താനാകും.ഇങ്ങനെ കേരളത്തെ മൊത്തമായങ്ങ് വിഴുങ്ങുകയും ചെയ്യാം.
    ഉത്തരവാദിത്വബോധം തൊട്ടുതേച്ചിട്ടില്ലാത്ത വർഗ്ഗമായി രാജ്യത്തെ ഭരണവർഗ്ഗങ്ങൾ മാറുന്നു എന്നതിന്റെ പ്രത്യക്ഷോദഹരണം കൂടിയാണ് ഈ വക തീരുമാനങ്ങൾ.കൊറോണക്കാലത്ത് പ്രതിഷേധം ഉണ്ടാവില്ലെന്നതാണ് ഊഹമെങ്കിൽ ആ ഊഹം തെറ്റാണെന്ന് തെളിയിക്കപ്പെടുമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.
    കെ.സി.ബി.സിമദ്യവിരുദ്ധ സമിതി,മുക്തിശ്രീ അതിരൂപതാ ഡയറക്ടർ ഫാ ചാക്കോ കുടിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.പ്രസിഡന്റുമാരായ ആന്റണി മേൽവെട്ടം,ഷിനോ പാറയ്ക്കൽ എന്നിവരും സാബുചിറ്റേത്ത്,മാത്യു പുഴക്കര,ജിൻസി കുഴിമണ്ണിൽ,ബിന്നി കിഴക്കേക്കര, ജോയി മണ്ഡപത്തിക്കുന്നേൽ, ബെന്നി പൊന്നാട്ട് എന്നിവരും പ്രസംഗിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad