അഴിക്കോട് സ്വദേശിയെ കാണ്മാനില്ലെന്ന് പരാതി
കണ്ണൂർ:
അന്തേവാസിയായ കൗമാരക്കാരനെ കാണ്മാനില്ലെന്ന് പരാതി. ചാലാട് ഡ്രീം ഷെൽട്ടറിലെ അന്തേവാസി അഴിക്കോട് മീൻകുന്ന് സ്വദേശി മുഹമ്മദ് അൻസാറിനെയാണ് കാണാതായത്. ഇക്കഴിഞ്ഞ 13 ന് താമസ സ്ഥലത്ത് നിന്നും പുറത്തു പോയതായിരുന്നു. തുടർന്ന് അധികൃതർ ടൗൺ പോലീസിൽ പരാതി നൽകുകയായിരുന്നു നേരത്തെ കോഴിക്കോട് ജുവനൈൽ ഹോമിലും മറ്റും താമസിച്ചിരുന്ന കുട്ടിയെ മുമ്പും കാണാതായ സംഭവമുണ്ടായിട്ടുണ്ട്. ടൗൺ പോലീസ്കേസെടുത്ത് അന്വേഷണം തുടങ്ങി
ليست هناك تعليقات
إرسال تعليق