ഇരുപതുകാരിക്ക് ക്രൂര മർദ്ധനം ബന്ധുവായ യുവാവ് അറസ്റ്റിൽ
മാഹി മുണ്ടോക്കിൽ 20 കാരിയെ ബന്ധുവായ യുവാവ് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ മുണ്ടോക്കിൽ ഭാരതിയാർ റോഡിലെ ഗുരുകൃപയിൽ മെൽവിൻ വില്യംസിനെ (29) മാഹി പോലീസ് അറസ്റ്റ് ചെയ്തു.
മർദ്ദനത്തിൽ സാരമായി പരിക്കേറ്റ പെൺകുട്ടിയെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കടന്നാണ് യുവാവ് മർദ്ദിച്ചതെന്നാണ് പരാതി. മാഹി എസ്.ഐ. പുനിത രാജാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

ليست هناك تعليقات
إرسال تعليق