Header Ads

  • Breaking News

    ഭർത്തൃമതിയെ മർദിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ


    തലശ്ശേരി

    ഭർത്തൃമതിയെ വീട്ടിൽക്കയറി മർദിച്ചെന്ന പരാതിയിൽ മട്ടന്നൂർ ഇന്ദിരാനഗർ ജിത്ത് ഹൗസിൽ പി.ബി. ശ്രീജിത്തിനെ (43) തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരിയായ സ്ത്രീക്ക് യുവാവുമായി നേരത്തെ പരിചയമുണ്ടായിരുന്നു. യുവാവിനെ ഒഴിവാക്കിയതിലുള്ള വിരോധംമൂലം നഗ്നവീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതി.

    ഓഗസ്റ്റ് 22-ന് വീട്ടിൽക്കയറി മർദിക്കുകയും കുടുംബത്തോടൊപ്പം ജീവിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. പരാതിക്കാരി 22-ന് ആത്മഹത്യാശ്രമം നടത്തി. തലശ്ശേരിയിൽ ആസ്പത്രിയിൽ ചികിത്സതേടി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad