Header Ads

  • Breaking News

    മദ്യവില്‍പന പിടികൂടാനെത്തിയ എക്സൈസ് സംഘം തോക്ക് പിടികൂടി; യുവാവിനെ അറസ്റ്റ് ചെയ്‌തു

     


    കാസര്‍കോട്: 

    മദ്യവില്‍പന പിടികൂടാനെത്തിയ എക്സൈസ് സംഘം യുവാവില്‍ നിന്ന് തോക്ക് പിടികൂടി. യുവാവിനെ അറസ്റ്റ് ചെയ്‌തു. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അനില്‍ എന്നയാളുടെ വീട്ടില്‍ മദ്യവില്‍പന നടക്കുന്നെന്ന പരാതി അന്വേഷിക്കാന്‍ എത്തിയതായിരുന്നു എക്സൈസ് സംഘം.


    സംഘത്തെ കണ്ട് വീടിന്റെ പുറകുവശത്ത് കൂടി ഓടിയ അനിലിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പരിശോധനയില്‍ പ്രതിയുടെ കൈയില്‍നിന്നും കള്ളത്തോക്ക് കണ്ടെടുക്കുകയായിരുന്നു. പ്രതിയെയും തോക്കും തുടര്‍നടപടികള്‍ക്കായി ബേഡകം പൊലീസിന് കൈമാറുകയായിരുന്നു..

    എക്സൈസ് സംഘത്തില്‍ പ്രിന്റീവ് ഓഫീസര്‍മാരായ സി കെ വി സുരേഷ്, ഐ ബി പ്രിവന്റീവ് ഓഫീസര്‍ ബാബുപ്രസാദ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രഭാകരന്‍ എം എ, മഹേഷ് പി, ഡ്രൈവര്‍ പ്രവീണ്‍കുമാര്‍ എന്നിവര്‍ ഉണ്ടായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad