Header Ads

  • Breaking News

    തളിപ്പറമ്പില്‍ ഹോട്ടലില്‍ മുറിയെടുത്ത് പണം വച്ച് ചീട്ടുകളിച്ച ഒമ്പതുപേര്‍ പിടിയില്‍

    തളിപ്പറമ്പ്:
     തളിപ്പറമ്പില്‍ സ്വകാര്യ ഹോട്ടലില്‍ പണം വച്ച് ശീട്ട് കളിച്ച ഒമ്പതംഗ സംഘത്തെ തളിപ്പറമ്പ് പോലീസ് പിടികൂടി. ഞാറ്റുവയല്‍ സ്വദേശി മനാഫ് (36), കുറുമാത്തൂര്‍ സ്വദേശികളായ അബ്ദുറഹ്മാന്‍ (50), ഉമ്മര്‍ (40), മൊയ്തീന്‍പള്ളി സ്വദേശി സുബൈര്‍ (49), സയിദ് നഗര്‍ സ്വദേശി സിദ്ധിഖ് (52), കാക്കത്തോട് സ്വദേശി ഷാക്കിര്‍ (35), സര്‍സയ്യിദ് കോളേജിനടുത്തെ അലിക്കുഞ്ഞി (42), തളിപ്പറമ്പ് സ്വദേശി സോണി (49), പുളിമ്പറമ്പ് സ്വദേശി ഹംസ (38)
     എന്നിവരെയാണ് തളിപ്പറമ്പ് എസ്‌ഐ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും 28120 രൂപ പിടിച്ചെടുത്തിട്ടുണ്ട്.
    തളിപ്പറമ്പ് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലില്‍ നടത്തിയ തെരച്ചിലിലാണ് ശീട്ട് കളി സംഘം പിടിയിലായത്. വെള്ളിയാഴ്ച്ച രാത്രിയോടെയാണ് സംഭവം. പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad