Header Ads

  • Breaking News

    ട്രെയിനുകള്‍ വൈകിയാൽ യാത്രക്കാർക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണം ; സുപ്രീംകോടതി

     


    ന്യൂഡല്‍ഹി: 

    ട്രെയിനുകള്‍ വൈകുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ റെയില്‍വേ പരാജയപ്പെട്ടാല്‍, യാത്രക്കാര്‍ക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി.എല്ലാ യാത്രക്കാരുടെയും സമയം വിലപ്പെട്ടതാണ്. ട്രെയിനുകള്‍ വൈകിയതിനെ തുടര്‍ന്ന് വിമാനം നഷ്ടപ്പെട്ട സഞ്ജയ് ശുക്ലയുടെ പരാതിയിന്‍മേല്‍ നഷ്ടപരിഹാരമായ 30,000 രൂപ നല്‍കാന്‍ നിര്‍ദ്ദേശിച്ചുക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം.

    ട്രെയിന്‍ വൈകിയതിന് യാത്രക്കാരന് നഷ്ടപരിഹാരം നല്‍കിയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ നടപടി ശരിവെച്ച ഉത്തരവിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. ജസ്റ്റിസുമാരായ എംആര്‍ ഷാ, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടത്. സഞ്ജയ് ശുക്ലയ്ക്ക് ടാക്‌സിയില്‍ ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് 15,000 രൂപ ചിലവഴിക്കുകയും 10,000 രൂപ ശ്രീനഗറില്‍ താമസിക്കാന്‍ നല്‍കുകയും ചെയ്തു. ഈ തുകയാണ് കോടതി ഇടപെട്ട് നല്‍കിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad