Header Ads

  • Breaking News

    മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

    ജില്ലയില്‍ സപ്തംബര്‍ 24 (വെള്ളി) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ഉമ്മറപ്പൊയില്‍ ഡിസിസി, ആലക്കോട് കമ്മ്യൂണിറ്റി ഹാള്‍, കമ്മ്യൂണിറ്റി ഹാള്‍ മലപ്പട്ടം, പറശ്ശിനിക്കടവ് പിഎച്ച്‌സി, പുന്നോല്‍ മാപ്പിള എല്‍പി സ്‌കൂള്‍, തെരൂര്‍ യു പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും ഏഴോം പിഎച്ച്‌സി, പേരാവൂര്‍ താലൂക്ക് ആശുപത്രി, ഗവ. എല്‍പി സ്‌കൂള്‍ വലിയപാറ രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയും തിരുവട്ടൂര്‍ വായനശാല, ദേവദാന്‍ സെന്റര്‍ കോളയാട്, കേളകം പിഎച്ച്‌സി എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് നാലുവരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad