Header Ads

  • Breaking News

    മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന


    ജില്ലയില്‍ ഞായർ (സപ്തംബര്‍12) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ജെ എം യു പി സ്കൂൾ ചെറുപുഴ,
    ഫാത്തിമ മാതാ യുപി സ്കൂൾ കുടിയാൻമല, ബോയ്സ് ഹൈസ്കൂൾ പയ്യന്നൂർ, പാപ്പിനിശ്ശേരി സാമൂഹികാരോഗ്യകേന്ദ്രം,വയോജന വിശ്രമ കേന്ദ്രം മട്ടന്നൂർ, കൂടാളി യുപി സ്കൂൾ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെയും തളിപ്പറമ്പ താലൂക്കാശുപത്രി, അയ്യപ്പൻതോട് മഹാത്മാ വായനശാല, പേരാവൂർ താലൂക്കാശുപത്രി എന്നിവിടങ്ങളിൽ 10 മണി മുതൽ 12:30 വരെയും മുഴപ്പിലങ്ങാട് തറവാട് അഗതിമന്ദിരം, കാഞ്ഞിരങ്ങാട് എ എൽ പി സ്കൂൾ ,കരിക്കോട്ടക്കരി പാരിഷ് ഹാൾ എന്നിവിടങ്ങളിൽ ഉച്ചക്ക് രണ്ട് മുതൽ നാല് മണി വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad