Header Ads

  • Breaking News

    കേരളത്തില്‍ നിരോധിച്ച നാടൻ വാറ്റ് കാനഡയില്‍ ഹിറ്റ്: മലയാളികളുടെ സ്വന്തം മന്ദാകിനി-മലബാര്‍ വാറ്റ്

     


    കേരളത്തില്‍ നിരോധിച്ച നാടൻ വാറ്റ് കാനഡയില്‍ നിര്‍മ്മിച്ച് മന്ദാകിനി-മലബാര്‍ വാറ്റ് എന്ന് പേര് പരിഷ്‌കരിച്ചപ്പോള്‍ സംഗതി ഹിറ്റ്. കാനഡയില്‍ സ്ഥിരതാമസമാക്കിയ കോതമംഗലം സ്വദേശികളായ സഹോദരന്മാരാണ് ആശയത്തിന് പിന്നില്‍. കരിമ്പിൽ നിന്നും വാറ്റിയെടുക്കുന്ന മദ്യത്തിന് 40 കനേഡിയന്‍ ഡോളറാണ് (2300രൂപ) വില. കാനഡക്ക് പുറമെ യുഎസിലും യുകെയിലും മന്ദാകിനി വൻ വിജയമായിട്ടുണ്ട്.

    മുമ്പ് നാട്ടില്‍ നിര്‍മ്മിക്കുന്ന നാടന്‍ വാറ്റിന്റെ കൂട്ടുകള്‍ ഗുണമേന്മ ഉറപ്പാക്കി വാറ്റിയാണ് മന്ദാകിനി വാറ്റ് വിപണനം ചെയ്യുന്നത്. ക്യൂബ, ജമൈക്ക, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ തദ്ദേശീയ മദ്യങ്ങള്‍ രാജ്യാന്തര വിപണിയില്‍ നേട്ടം കൊയ്യുന്നതുകണ്ട് നാല് വര്‍ഷത്തെ പഠനത്തിന് ശേഷമാണ് ഇവര്‍ പദ്ധതി യാഥാര്‍ഥ്യമാക്കിയത്.

    ഇവരുടെ റെസിപ്പി അനുസരിച്ച് ഡിസ്റ്റലറി മദ്യം നിര്‍മ്മിച്ചു നല്‍കുകയാണ്. കുപ്പിയില്‍ മലയാളത്തില്‍ നാടന്‍ വാറ്റെന്നും തമിഴില്‍ നാട്ടുസരക്കെന്നും എഴുതിയിട്ടുണ്ട്. ഇതിന് പുറമെ ഹിന്ദി, ഗുജറാത്തി, തെലുങ്ക് ഭാഷകളിലും പേര് നല്‍കിയിട്ടുണ്ട്. 46 ശതമാനമാണ് മന്ദാകിനിയില്‍ ആല്‍ക്കഹോളിന്റെ അളവ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad