Header Ads

  • Breaking News

    മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

    ജില്ലയില്‍ ഞായറാഴ്ച (സെപ്റ്റംബര്‍ അഞ്ച് )മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. എയ്ഞ്ചല്‍ സ്‌കൂള്‍ കന്നിക്കലം ചെറുപുഴ, ബോയ്‌സ് ഹൈ സ്‌കൂള്‍ പയ്യന്നൂര്‍, തളിപ്പറമ്പ താലൂക്ക് ആശുപത്രി, പാപ്പിനിശ്ശേരി പി എച്ച് സി, വയോജന വിശ്രമ കേന്ദ്രം മട്ടന്നൂര്‍, മുടക്കോഴി സ്‌കൂള്‍ മുഴക്കുന്ന്, ആശാന്‍കവല ചര്‍ച്ച് പാരിഷ് ഹാള്‍ നടുവില്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് മൂന്ന് വരെയും പേരാവൂര്‍ താലൂക്ക് ആശുപത്രി, ഗവ. യു പി സ്‌കൂള്‍ പാലയത്തുവയല്‍ എന്നിവിടങ്ങളില്‍ 10 മുതല്‍ ഉച്ചക്ക് 12.30 വരെയും രാജീവ് കോളനി കരിക്കോട്ടകരി, ഗവ. യു പി സ്‌കൂള്‍ മെനച്ചോടി എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലുമണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു


    ليست هناك تعليقات

    Post Top Ad

    Post Bottom Ad