സംസ്ഥാനത്ത് സ്കൂളുകൾ തുറക്കും, മുഖ്യമന്ത്രിയുടെ അറിയിപ്പ്..!!!
സംസ്ഥാനത്ത് സ്കൂൾ തുറക്കുമെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. 'സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് വിദഗ്ധരുമായി കാര്യങ്ങൾ ആരാഞ്ഞ് വരികയാണ്. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധരുടെ ചർച്ചകൾ പുരോഗമിക്കുന്നു. സ്കൂൾ തുറക്കുന്നതിന്റെ സാധ്യത പരിശോധിക്കും' മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സ്കൂൾ തുറക്കാമെന്ന ആരോഗ്യ വിദഗ്ധരുടെ നിർദേശത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് പ്രാരംഭ നടപടികളിലേക്ക് കടന്നിട്ടുണ്ട്.
ليست هناك تعليقات
إرسال تعليق