Header Ads

  • Breaking News

    എല്ലാ വിദ്യാലയങ്ങളിലും എസ്പിസി ആരംഭിക്കും: മുഖ്യമന്ത്രി

    സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലേക്കും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ 165 വിദ്യാലയങ്ങളില്‍ ആരംഭിക്കുന്ന എസ്പിസി യൂണിറ്റുകളുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2010 ല്‍ പദ്ധതി ആരംഭിക്കുമ്പോള്‍ 100 വിദ്യാലയങ്ങളിലായിരുന്നു എസ് പി സി യൂണിറ്റുകള്‍ തുടങ്ങിയത്. അത് 968 ലേക്കെത്തിയത് വലിയ നേട്ടമാണ്. നാടിന്റെ ഭാവി തകര്‍ക്കുന്ന ശക്തികള്‍ക്കെതിരെ പോരാടാന്‍ ശാരീരികമായും മാനസികമായും ആരോഗ്യമുള്ള തലമുറയാണ് ആവശ്യം. എസ് പി സി യിലൂടെ ഇത് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    അഴീക്കോട് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ച എസ്പിസി യൂണിറ്റ് ഉദ്ഘാടന ചടങ്ങില്‍ കെ വി സുമേഷ് എം എല്‍ എ മുഖ്യാതിഥിയായി. അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ് അധ്യക്ഷനായി. സ്‌കൂള്‍ മാനേജര്‍ വി രഘുറാം എസ് പി സി ബോര്‍ഡ് അനാഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി സരള, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം അബ്ദുല്‍നിസാര്‍ വായിപ്പറമ്പ്, വളപട്ടണം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷ് മാരാംഗലത്ത്, എസ് പി സി കണ്ണൂര്‍ സിറ്റി എഡിഎന്‍ഒ കെ രാജേഷ്, സി എച്ച് സജീവന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ മഹിജ, ഹെഡ്മാസ്റ്റര്‍ കെ ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad