ഹോട്ടൽ ജീവനക്കാരന് ക്രൂര മർദ്ദനം
തൊടുപുഴ മങ്ങാട്ടുകവലയിൽ ഹോട്ടൽ ജീവനക്കാരന് ക്രൂര മർദ്ദനം. പാഴ്സൽ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘര്‍ഷത്തിൽ കലാശിച്ചത്. ഇതര സംസ്ഥാന തൊഴിലാളിയായ നൂർ ഷെഹിനാണ് മർദ്ദനമേറ്റത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. സമീപവാസികളായ ബിനു, ഹരി എന്നിവരാണ് മർദ്ദിച്ചത്. തൊടുപുഴ പൊലീസ് കേസെടുത്തു. അതേസമയം കേസ് പിൻവലിച്ചില്ലെങ്കിൽ കൊന്നു കളയുമെന്ന് ഇവർ ഭീഷണി മുഴക്കിയതായി ഹോട്ടൽ ഉടമ പറഞ്ഞു.
ليست هناك تعليقات
إرسال تعليق