Header Ads

  • Breaking News

    സഹപ്രവര്‍ത്തകയെ മദ്യം കലര്‍ത്തിയ ജ്യൂസ് നല്‍കി പീഡിപ്പിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

     


    പെരിന്തല്‍മണ്ണ: 

    സഹപ്രവര്‍ത്തകയെ താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിക്കുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ടു പേര്‍ അറസ്റ്റില്‍. അങ്ങാടിപ്പുറം പരിയാപുരം പറങ്കിമൂട്ടില്‍ ജോണ്‍ പി ജേക്കബ്(39), മണ്ണാര്‍മല കല്ലിങ്ങല്‍ മുഹമ്മദ് നസീഫ്(34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

    സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെ ജോണിന്റെ വീട്ടിലേക്ക് വിരുന്നിന് യുവതിയെ ക്ഷണിച്ചുവരുത്തി. മദ്യം കലര്‍ന്ന ജ്യൂസ് കുടിക്കാന്‍ നല്‍കി മയക്കികിടത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.

    തുടര്‍ന്ന് സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. രണ്ടാം പ്രതിയായ മുഹമ്മദ് നസീഫ് പീഡിപ്പിക്കുന്നതിന് സഹായങ്ങള്‍ ചെയ്ത് കൊടുക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ഇന്ന് പെരിന്തല്‍മണ്ണയില്‍ നിന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad