Header Ads

  • Breaking News

    പിലാത്തറ ഹോപ്പിൽ നിന്നും കാണാതായ സ്ത്രീയെ കല്യാശേരിയിൽ കണ്ടെത്തി

    പരിയാരം :പിലാത്തറ ഹോപ്പിൽ നിന്നും കാണാതായ അന്തേവാസിയായ സ്ത്രീയെ കല്യാശേരി കാട്യത്ത് ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ നിന്നും കണ്ടെത്തി. ഹോപ്പിലെ അന്തേവാസിയായ മുംബെ സ്വദേശിനി ശാന്തി (43) യെയാണ് ഇന്നലെ രാത്രി 10.30 മണിയോടെ പട്രോളിംഗ് നടത്തുകയായിരുന്ന വളപട്ടണം എസ്.ഐ.കെ.രാജേന്ദ്രനും സംഘവും കണ്ടെത്തിയത്. തുടർന്ന് വളപട്ടണം സ്റ്റേഷനിൽ എത്തിച്ച ഇവരെ പരിയാരം പോലീസിന് രാത്രിയോടെ കൈമാറുകയായിരുന്നു. കേസന്വേഷണം നടത്തുന്ന പരിയാരം പോലീസ് സ്ത്രീയെ ഇന്ന് പയ്യന്നൂർ കോടതിയിൽ ഹാജരാക്കും. ആറാ തീയതി വൈകുന്നേരം മുതലാണ് ഇവരെ കാണാതായത്. ഹോപ്പ് അധികൃതരുടെ പരാതിയിൽ പരിയാരം പോലീസ് കേസെടുത്തിരുന്നു മാനസിക അസ്വാസ്ഥ്യവുമായി മൂന്നു വർഷം മുമ്പ് പയ്യന്നൂർ ടൗണിൽ അലഞ്ഞ് തിരിഞ്ഞ് കഴിയുകയായിരുന്ന ഇവരെ പയ്യന്നൂർ പോലീസാണ് പിലാത്തറ ഹോപ്പിൽ എത്തിച്ചത്. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച ഇവരെ നിരവധി തവണ കൗൺസലിംഗ് നടത്തിയിരുന്നു
    പരിയാരം :
    പിലാത്തറ ഹോപ്പിൽ നിന്നും കാണാതായ അന്തേവാസിയായ സ്ത്രീയെ കല്യാശേരി കാട്യത്ത് ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ നിന്നും കണ്ടെത്തി. ഹോപ്പിലെ അന്തേവാസിയായ മുംബെ സ്വദേശിനി ശാന്തി (43) യെയാണ് ഇന്നലെ രാത്രി 10.30 മണിയോടെ പട്രോളിംഗ് നടത്തുകയായിരുന്ന വളപട്ടണം എസ്.ഐ.കെ.രാജേന്ദ്രനും സംഘവും കണ്ടെത്തിയത്. തുടർന്ന് വളപട്ടണം സ്റ്റേഷനിൽ എത്തിച്ച ഇവരെ പരിയാരം പോലീസിന് രാത്രിയോടെ കൈമാറുകയായിരുന്നു. കേസന്വേഷണം നടത്തുന്ന പരിയാരം പോലീസ് സ്ത്രീയെ ഇന്ന് പയ്യന്നൂർ കോടതിയിൽ ഹാജരാക്കും. ആറാ തീയതി വൈകുന്നേരം മുതലാണ് ഇവരെ കാണാതായത്. ഹോപ്പ് അധികൃതരുടെ പരാതിയിൽ പരിയാരം പോലീസ് കേസെടുത്തിരുന്നു മാനസിക അസ്വാസ്ഥ്യവുമായി മൂന്നു വർഷം മുമ്പ് പയ്യന്നൂർ ടൗണിൽ അലഞ്ഞ് തിരിഞ്ഞ് കഴിയുകയായിരുന്ന ഇവരെ പയ്യന്നൂർ പോലീസാണ് പിലാത്തറ ഹോപ്പിൽ എത്തിച്ചത്. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച ഇവരെ നിരവധി തവണ കൗൺസലിംഗ് നടത്തിയിരുന്നു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad