Header Ads

  • Breaking News

    ഇനി മുതൽ വീട്ടിലിരുന്ന് സ്വയം കോവിഡ് ടെസ്റ്റ് ചെയ്യാം : പരിശോധനാ കിറ്റ് കേരളത്തിലെത്തി



    ഇനി മുതൽ വീട്ടിലിരുന്ന് സ്വയം കോവിഡ് ടെസ്റ്റ് ചെയ്യാം. അതിവേഗ കോവിഡ് ആന്റിജൻ പരിശോധനാ കിറ്റ് കേരള വിപണിയിലെത്തി. ഐ.സി.എം.ആറും ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയും അംഗീകരിച്ച ‘കോവിസെൽഫി’ന്റെ പരിശോധനാ കിറ്റാണ് കേരളത്തിലെത്തിയത്.

    നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത ആന്റിജൻ കിറ്റ് ‘മൈലാബ്’ ആണ് പുറത്തിറക്കിയിട്ടുള്ളത്. 15 മിനിറ്റിനുള്ളിൽ ടെസ്റ്റ് ചെയ്ത്‌ ഫലം അറിയാൻ സാധിക്കും. പരിശോധനാഫലം ക്യു.ആർ. കോഡ് വഴി സ്മാർട്ട്‌ഫോണിൽ രേഖയായി സൂക്ഷിക്കാം. ഈ ഫലങ്ങൾ ഐ.സി.എം.ആർ. വെബ്സൈറ്റിലും അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കും.

    രണ്ട് വയസ്സുള്ള കുഞ്ഞുങ്ങൾ മുതൽ ഏതു പ്രായക്കാർക്കും കോവിഡ് ടെസ്റ്റ് നടത്താൻ സഹായിക്കുന്ന ‘കോവിസെൽഫി’ന്റെ പരിശോധനാ കിറ്റ് പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ തന്നെ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വാങ്ങാം. 250 രൂപയാണ് കിറ്റിന്റെ വില.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad