കണ്ണപുരത്ത് വ്യവസായ വകുപ്പിെന്റ തൊഴില്‍ സംരംഭത്തിെന്റ പേരില്‍ ബ്ലേഡ് മാഫിയ ഭീഷണിപ്പെടുത്തുന്നതായി യുവതി
കണ്ണൂര്‍:
വ്യവസായ വകുപ്പിെന്റ തൊഴില്‍ സംരംഭത്തിെന്റ പേരില്‍ ബ്ലേഡ് മാഫിയ ഭീഷണിപ്പെടുത്തുന്നതായി യുവതി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
കണ്ണപുരത്ത് തനിമ ഹോട്ടല്‍ നടത്തുന്ന താവത്തെ കെ.എം. മിനിയാണ് പാപ്പിനിശ്ശേരിയിലെ വിജേഷ്, മൊട്ടമ്മലിലെ ഷൈനി, ശോഹിത എന്നിവര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. ഹോട്ടല്‍ തുടങ്ങാന്‍ വ്യവസായ വകുപ്പില്‍ അപേക്ഷ നല്കിയപ്പോള് ക്വട്ടേഷെന്റ പേരില്‍ ബാങ്കില്‍ മൂന്നു ലക്ഷം രൂപ ഡെപ്പോസിറ്റ് നല്‍കേണ്ടി വന്നിരുന്നു. ഇൗ തുക ഇവരില്‍ നിന്നാണ് വായ്പ വാങ്ങിയത്. മൂന്നു ലക്ഷത്തിന് പകരം ഒമ്ബത് ലക്ഷം രൂപ നല്കി.
എന്നിട്ടും ബാങ്കില്‍ പണയം വെക്കാനെന്നുപറഞ്ഞ് 30 പവന് ആഭരണങ്ങളും ഇവര്‍ കൈക്കലാക്കിയെന്നും മിനി പറയുന്നു. പൊലീസില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്നും മൂന്നു ലക്ഷത്തിന് പകരം ഒമ്ബത് ലക്ഷം തിരിച്ചുകൊടുത്തപ്പോഴാണ് തെന്റ രേഖകള്‍ തിരിച്ചുനല്‍കിയതെന്നും മിനി പറഞ്ഞു.
ليست هناك تعليقات
إرسال تعليق