മാതമംഗലത്ത് കടക്ക് തീപിടിച്ചു.. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു
മാതമംഗലത്ത് കടക്ക് തീപിടിച്ചു..
തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു..
മാതമംഗലം:
മാതമംഗലം സെൻട്രൽ ബസാറിലുള്ള കടക്ക് തീപിടിച്ചു തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു, സെൻട്രൽ ബസാറിലെ സ്വാമീസ് ആയുർവ്വേദ കടയ്ക്കാണ് തീ പിടിച്ചത് മുകളിലെ നിലപൂർണ്ണമായും കത്തിയമർന്നു, പെരിങ്ങോത്ത് നിന്നും പയ്യന്നൂരിൽ നിന്നും മൂന്ന് ഫയർഫോഴ്സ് വാഹനമെത്തി തീ അണയ്ക്കൽ ശ്രമം തുടരുന്നു. ഇന്ന് കാലത്ത് എട്ട് മണിയോടെ പരിസരവാസികളാണ് കെട്ടിടത്തിൽ നിന്നും പുക ഉയരുന്നത് കണ്ടത് ഉടൻ തന്നെ നാട്ടുകാരും പെരിങ്ങോം പോലീസും ഫയർഫോഴ്സും ചേർന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയായിരുന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീ പിടിക്കാനുള്ള കാരണങ്ങളും വ്യക്തമായിട്ടില്ല. എം.എൽ.എ മധുസൂധനൻ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ليست هناك تعليقات
إرسال تعليق