Header Ads

  • Breaking News

    കണ്ണൂരില്‍ കഴുത്തിന് വെട്ടേറ്റ യുവതിയുടെ നില അതീവ ഗുരുതരം

     


    കണ്ണൂര്‍: 

    ശ്രീകണ്ഠപുരത്ത് പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കഴുത്തിന് വെട്ടേറ്റ ഭാര്യയുടെ നില അതീവ ഗുരുതരം. ചുണ്ടക്കുന്നിലെ മാവില വീട്ടില്‍ സതീശനാണ് ഒമ്ബത് മാസം പ്രായമായ മകന്‍ ധ്യാന്‍ ദേവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തിരുന്നത്.

    കുടിയാന്മല പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചുണ്ടക്കുന്നില്‍ ഇന്ന് രാവിലെ 9.10 ഓടെയാണ് സംഭവം. വീടിന്റെ വാതിലുകള്‍ അകത്ത് നിന്ന് അടച്ച ശേഷം സതീശന്‍ ഭാര്യ അഞ്ജുവിനെയും ഒമ്ബത് മാസം പ്രായമുളള മകന്‍ ധ്യാന്‍ ദേവിനെയും കറിക്കത്തി ഉപയോഗിച്ച്‌ വെട്ടുകയായിരുന്നു. അഞ്ജുവിന്റെ നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വാതില്‍ പൊളിച്ച്‌ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തുമ്ബോഴേക്കും ധ്യാന്‍ ദേവ് മരിച്ചിരുന്നു.

    ഭാര്യയെയും മകനെയും ആശുപത്രിയിലെക്ക് മാറ്റിയതിന് പിന്നാലെ സതീശന്‍ കഴുത്തറത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. സതീശന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നേരത്തെ ഗള്‍ഫിലായിരുന്ന സതീശന്‍ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad