Header Ads

  • Breaking News

    തളിപ്പറമ്പില്‍ കാര്‍ തടഞ്ഞ് നിര്‍ത്തി യുവാവിനെ അക്രമിച്ച് ഫോണ്‍ തകര്‍ത്തു; രണ്ട് പേര്‍ക്കെതിരെ കേസ്

     


    തളിപ്പറമ്പ്: 

    കാറില്‍ പന്തുടര്‍ന്നുവന്ന് കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ കഴുത്തിന് നേരെ കത്തിവീശി പരിക്കേല്‍പ്പിച്ചു, സംഭവത്തിൽ കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇരിക്കൂറിലെ ഷമീറിന്റെ(33) പരാതിയിലാണ് കേസ്. 

    കഴിഞ്ഞ ഒന്‍പതിന് രാത്രി എട്ടരക്കായിരുന്നു സംഭവം. ഷമീര്‍ കാറില്‍ ചപ്പാരപടവിലേക്ക് പോകവെ എളമ്പേരത്തുവെച്ച് പ്രതികള്‍ ഒരു കാറില്‍ വന്ന് ഷമീറിന്റെ കാറിനെ മറികടന്ന് തടഞ്ഞ് വെച്ച് കാറിൽ നിന്നും വലിച്ച് പുറത്തിട്ട് കൈ കൊണ്ടും വടി കൊണ്ടും അടിക്കുകയും കത്തി കൊണ്ട് കഴുത്തിന് പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. 

    ഒഴിഞ്ഞ് മാറിയതുകൊണ്ട് മാത്രമാണ് കൂടുതല്‍ ആപത്ത് വരാതെ രക്ഷപ്പെട്ടത്. ഫോണ്‍ കേട് വരുത്തുകയും 300 രൂ നഷ്ടപ്പെട്ടതായും പരാതിയുണ്ട്. വാഹന ഇടപാട് സംബന്ധമായ പ്രശ്‌നമാണ് സംഭവത്തിന് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad