Header Ads

  • Breaking News

    വെള്ളിയാഴ്ച 43 കേന്ദ്രങ്ങളിൽ കൊവിഡ് വാക്‌സിനേഷൻ


    ജില്ലയിൽ വെള്ളിയാഴ്ച (സപ്തംബർ )43 കേന്ദ്രങ്ങളിൽ 18 വയസിനു മുകളിൽ പ്രായമുള്ളവർക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കൊവിഡ് വാക്‌സിനേഷൻ നൽകും. എല്ലാ കേന്ദ്രങ്ങളിലും കോവാക്‌സിൻ ആണ് നൽകുക. ഓൺലൈനായി ബുക്ക് ചെയ്ത് അപ്പോയ്ന്റ്മെന്റ് ലഭിച്ചവർക്കും സ്പോട്ട് രജിസ്ട്രേഷൻ മുഖേനെയും വാക്‌സിൻ ലഭിക്കും സ്പോട്ട് വാക്സിനേഷന് പോകുന്നവർ അതത് വാർഡുകളിലെ ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ , വാർഡ് മെമ്പർമാർ എന്നിവർ വഴി മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് എടുത്ത് വാക്‌സിൻ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തേണ്ടതുള്ളൂ.വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണം.ആദ്യത്തെയും രണ്ടാമത്തെയും വാക്‌സിൻ എടുത്തതിനു ശേഷം ഓരോ പ്രാവശ്യവും സർട്ടിഫിക്കറ്റ് ജനറേറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം. സർട്ടിഫിക്കറ്റ് ലഭ്യമായില്ലെങ്കിൽ അന്ന് തന്നെ അതത് വാക്‌സിനേഷൻ കേന്ദ്രത്തെ സമീപിക്കണം. ഫോൺ: ബന്ധപ്പെടാവുന്നതാണ്.
    8281599680, 8589978405, 8589978401, 04972700194 , 04972713437.

    The post വെള്ളിയാഴ്ച 43 കേന്ദ്രങ്ങളിൽ കൊവിഡ് വാക്‌സിനേഷൻ appeared first on Kannur Vision Online.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad